Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ottikkali Bridge

Ernakulam

പു​ന​ർ​നി​ർ​മി​ച്ച ഒ​റ്റി​ക്കാ​ലി പാ​ലം തു​റ​ന്നു

കാ​ക്ക​നാ​ട്: ഉ​മ തോ​മ​സ് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1.27കോ​ടി​രൂ​പ ചെ​ല​വ​ഴി​ച്ച് പു​ന​ർ​നി​ർ​മി​ച്ച ഇ​ട​ച്ചി​റ ഒ​റ്റി​ക്കാ​ലി പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.
ദീ​ർ​ഘ​കാ​ല​മാ​യി പ്ര​ദേ​ശ വാ​സി​ക​ൾ അ​നു​ഭ​വി​ച്ചു വ​ന്ന യാ​ത്രാ​ക്ലേ​ശ​ത്തി​ന് ഇ​തൊ​ടെ പ​രി​ഹാ​ര​മാ​യി. പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ഇ​തു​വ​ഴി ഇ​നി വ​ലി​യ ഭാ​ര​വ​ണ്ടി​ക​ള​ട​ക്കം ക​ട​ന്നു​പോ​കും. കാ​ൽ നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള പ​ഴ​യ​പാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പു​ന​ർ​നി​ർ​മി​ച്ച​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

ഇ​ട​ച്ചി​റ​യി​ൽ നി​ന്നും മാ​ഞ്ചേ​രി​ക്കു​ഴി ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര മ​ത​മ​ല്ല ഐ​ടി ജീ​വ​ന​ക്കാ​ർ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​തി​യ പാ​ലം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റാ​ഷി​ദ്‌ ഉ​ള്ളം​പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷെ​റീ​ന ഷു​ക്കൂ​ർ, വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ​സ്. അ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ നൗ​ഷാ​ദ്, എ​സ്. ദി​വ്യ, ശ​ബ​രി​നാ​ഥ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up